തിരുവമ്പാടി : ഇന്ധനവില വർധനയ്ക്കെതിരേ ലോക്‌താന്ത്രിക് യുവജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പോസ്‌റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഇരുചക്ര വാഹനങ്ങൾ ഉന്തിയാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്.

സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലി ഉദ്ഘാടനം ചെയ്തു. ജിൻസ് ഇടമനശ്ശേരി അധ്യക്ഷനായി. എൽ.ജെ.ഡി. ദേശീയസമിതിയംഗം പി.എം. തോമസ്, ജിമ്മി ജോസ്, സുബിൻ പൂക്കളം, ജോയ്‌സ് പെണ്ണാപറമ്പിൽ, അഭിജിത് ജോർജ് മംഗര, വിപിൻ പഴൂർ, സന്തോഷ് കിഴക്കേക്കര, ജോഷി ചന്ദനവേലിൽ എന്നിവർ നേതൃത്വം നൽകി.