തിരുവമ്പാടി : കനത്തമഴയിൽ കൂടരഞ്ഞിയിലെ കൂമ്പാറ- കക്കാടംപൊയിൽ പൊതുമരാമത്ത് റോഡിൽ മണ്ണിടിച്ചിൽ.

കക്കാടംപൊയിൽ റോഡിലെ കോട്ടയം വളവിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽ ഗതാഗതത്തടസമില്ലെങ്കിലും അപകടഭീഷണിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഞാറാഴ്ച രാവിലെമുതൽ മലയോരമേഖലയിൽ മഴ ശക്തമാണ്.