തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ പ്രവാസിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തോഫീസിന് മുമ്പിൽ ധർണ നടത്തി.

മണ്ഡലം സെക്രട്ടറി വി.എ. നസീർ ഉദ്ഘാടനം ചെയ്തു. മുസ്തഫ കമാൽ അധ്യക്ഷനായി. കോയ പുതുവയൽ, കെ.എ. അബ്ദുറഹിമാൻ, അറഫി കാട്ടിപ്പരുത്തി, ഷാഫി പുല്ലുരാംപാറ, ഇ.കെ. റിസ്‌വാൻ എന്നിവർ നേതൃത്വം നൽകി.