തിരുവമ്പാടി : പൊന്നാങ്കയം കാടോത്തിമലയിൽ ഓൺലൈൻ പഠനംമുടങ്ങിയ കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സഹായവുമായി എത്തി. ഇവിടെ ഒരു വീട്ടിൽ ടി.വി.യോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം നടന്നിരുന്നില്ല. ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ. പുല്ലൂരാംപാറ മേഖലാ കമ്മിറ്റി സഹായഹസ്തവുമായി എത്തുകയായിരുന്നു. സംഘടനയുടെ ടി.വി. ചലഞ്ച് പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഇവിടേക്ക് ടി.വി. സെറ്റ് എത്തിച്ചുനൽകിയത്. ഗതാഗതസൗകര്യമില്ലാത്ത വീട്ടിലേക്ക് ടി.വി. ഉൾപ്പെടെ ചുമന്നാണ് പ്രവർത്തകർ എത്തിച്ചത്. കഴിഞ്ഞ ദിവസം ആനക്കാംപൊയിലിലെ ഒരു വീട്ടിലും ഡി.വൈ.എഫ്.ഐ. ടി.വി. നൽകി.