തിരുവമ്പാടി: സൗപർണിക പബ്ലിക് ലൈബ്രറി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് ഊർജസംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ഒപ്പുശേഖരണവും ബുക്‌ലെറ്റ് വിതരണവും നടത്തി. എനർജി മാനേജ്‌മെന്റ് സെന്റർ കേരള, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. ബോസ് ജേക്കബ്ബ്, വിൽസൻ ടി. മാത്യു, എൻ.എസ്. റോബർട്ട്, സിസി ആൻഡ്രൂസ്, ജിജി കെ. തോമസ്, കെ.ഡി. ആന്റണി, സി.ബി. അനിൽ, കെ.സി. മാത്യു, എം.എം. പ്രശാന്ത്, സജി ലൂക്കോസ് എന്നിവർ നേതൃത്വംനൽകി.