നന്മണ്ട: പന്ത്രണ്ടിലെയും പരിസരങ്ങളിലെയും വീടുകളിൽനിന്ന്‌ സ്ഥിരമായി കോഴികളെ പിടികൂടി തിന്നുന്ന കാട്ടുപൂച്ചയെ പിടിച്ചു. കോഴികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഓലാട്ട് പുഷ്പയുടെ കോഴിക്കൂട്ടിൽ പെട്ടുപോവുകയായിരുന്നു.

ടർക്കി, ഗിനി തുടങ്ങിയ ഇനത്തിൽപെട്ടതുൾപ്പെടെ ഇരുപതോളം കോഴികളാണ് ഇവർക്ക് നഷ്ടപ്പെട്ടത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ധ്രുതകർമസേനയിലെ ബീറ്റ് ഓഫീസർ ടി.പി. പ്രസാദ്, സി.കെ. ഷബീർ എന്നിവരെത്തി കാട്ടിൽ സുരക്ഷിതസ്ഥലത്ത് തുറന്നുവിടാനായി കാട്ടുപൂച്ചയെ കൊണ്ടുപോയി.