തണ്ണീർപന്തൽ: ഓട്ടോയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. തണ്ണീർപന്തലിലെ ഓട്ടോ തൊഴിലാളിയായ കിഴക്കേടത്ത് ശശിയാണ് തന്റെ ഓട്ടോയിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയായ കനോത്ത് മൈമുവിന് നൽകിയത്. ഒരു മാസംമുമ്പ് തന്റെ വണ്ടിയിൽ മറന്നുവെച്ച 3500 രൂപ ഉടമസ്ഥന് തിരികെ നൽകിയിരുന്നു. മോട്ടോർതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തണ്ണീർപ്പന്തൽ സെക്ഷൻ കമ്മിറ്റി ഖജാൻജി കൂടിയാണ്‌ ശശി.