താമരശ്ശേരി : പത്തനംതിട്ടയിൽ യുവകർഷകൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചസംഭവത്തിൽ കർഷക കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനുമുന്നിൽ കരിങ്കൊടിയേന്തി പ്രതിഷേധ കൂട്ടായ്മ നടത്തി.
മർദനമേറ്റ പരിക്കുകളോടെ കിണറ്റിൽ കാണപ്പെട്ട കർഷകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വനപാലകർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ബിജു കണ്ണന്തറ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സുബ്രഹ്മണ്യൻ കൂടത്തായി അധ്യക്ഷനായി. വി.പി. ഹംജാദ്, ബാബു കുരിശിങ്കൽ, ബേബി തോമസ്, ജോസ് തുരുത്തിപ്പള്ളിൽ, ബാലൻ അമ്പായത്തോട് എന്നിവർ സംസാരിച്ചു.