താമരശ്ശേരി : ശിഹാബ് തങ്ങൾ റിലീഫ് സൊസൈറ്റി പൂനൂർമേഖലയിലെ നൂറോളം കുടുംബങ്ങൾക്ക് നൽകുന്ന പെരുന്നാൾക്കിറ്റിന്റെ വിതരണോദ്ഘാടനം മൻസൂർ അവേലത്ത് നിർവഹിച്ചു.
ചടങ്ങിൽ ആശ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ കിറ്റ് ഏറ്റുവാങ്ങി. സി.പി. കരീം, എൻ.കെ. മുഹമ്മദ്, എം.കെ. അബ്ദുൽറഷീദ്, പി.എച്ച്. ഷമീർ, കെ. നിസാർ എന്നിവർ പങ്കെടുത്തു.