മര്‍ദനമേറ്റ മെഡിക്കല്‍ കോളേജ് സുരക്ഷാജീവനക്കാരന്‍ ദിനേശന് വേദനയുടെ തിരുവോണം


മർദനമേറ്റ മെഡിക്കൽ കോളേജ് സുരക്ഷാജീവനക്കാരൻ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശൻ

കാക്കൂര്‍: ജോലിക്കിടെ ക്രൂരമര്‍ദനമേറ്റ് കിടപ്പിലായ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശനും കുടുംബത്തിനും ഇത് വേദനയുടെ തിരുവോണം. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുമ്പോഴും ജീവിതപ്രാരാബ്ധംകൊണ്ടാണ് അറുപത്തിയൊന്നുകാരനായ ദിനേശന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷാജീവനക്കാരനായി പണിയെടുക്കുന്നത്. 14 വര്‍ഷമായി അവിടെ ജോലിചെയ്യുന്നു. ഓഗസ്റ്റ് 31-ന് രാവിലെയാണ് ഒരുസംഘമാളുകള്‍ ദിനേശനെ ഡ്യൂട്ടിക്കിടെ ആശുപത്രിയില്‍വെച്ച് ക്രൂരമായി മര്‍ദിച്ച് അവശനാക്കിയത്.

നട്ടെല്ലിന്റെ തേയ്മാനത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ദിനേശന് ഡിസ്‌ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടുതവണ കാല്‍മുട്ടിന് താക്കോല്‍ദാര ശസ്ത്രക്രിയ കഴിഞ്ഞതാണ്. മുട്ട് മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ഇടതുവാരിയെല്ലിന് പൊട്ടലുണ്ടായി. ഡിസ്‌കിന് ഇളക്കം തട്ടി നീര്‍ക്കെട്ടുമുണ്ട്. അക്രമികളുടെ ചവിട്ടേറ്റ് വീണ് കാല്‍മുട്ടിനും പരിക്കേറ്റു. വാരിയെല്ലിന്റെ പൊട്ടല്‍ മാറ്റാന്‍ ദീര്‍ഘകാലചികിത്സ ആവശ്യമാണെന്നാണ് ഡോക്ടമാര്‍ പറയുന്നത്.

പുന്നശ്ശേരിയിലെ നാലുസെന്റ് സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് ദിനേശനും കുടുംബവും കഴിയുന്നത്. വര്‍ഷങ്ങളോളം പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച ശേഷമാണ് ഏഴുവര്‍ഷംമുമ്പ് വായ്പയെടുത്ത് വീട് നിര്‍മിച്ചത്. മൂന്നുമാസംമുമ്പാണ് മൂത്ത മകളുടെ വിവാഹം കഴിഞ്ഞത്. വായ്പ അടവും മറ്റ് സാമ്പത്തികബാധ്യതകളും ഒക്കെയായി ഏറെ പ്രയാസത്തിലാണ് കുടുംബം. ദിനേശന്‍ കിടപ്പിലാവുകകൂടി ചെയ്തതോടെ ജീവിതവരുമാനവും നിലച്ചു.

മെഡിക്കല്‍ കോളേജ് ജോലിക്കിടെ മര്‍ദനമേറ്റിട്ടും ആരോഗ്യവകുപ്പ് വിവരം അന്വേഷിക്കുകയോ, സഹായമേകുകയോ ചെയ്തില്ലെന്നതില്‍ ദിനേശന് ഏറെ വിഷമമുണ്ട്. വിമുക്തഭടന്മാരുടെ സംഘടനയാണ് കേസിനും മറ്റുമുള്ള സഹായം നല്‍കുന്നത്. പ്രതികളുടെപേരിലുള്ള കേസും നടപടികളും എങ്ങുമെത്താതെ പോകുമോ എന്ന ആശങ്കയും കുടുംബം പങ്കുവെക്കുന്നു.

മര്‍ദനമേറ്റ മെഡിക്കല്‍ കോളേജ് സുരക്ഷാജീവനക്കാരന്‍ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശന്‍

Content Highlights: security officer got beaten in kozhikode medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented