വളയം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർഥി. വളയം സ്വദേശിയായ പുളിയുള്ളതിൽ അബ്ദുൾ റഷീദിന്റെ മകൻ മുഹമ്മമദ് (13) ആണ് പണവും പ്രധാന രേഖകളുമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകിയത്.

വളയം കുയ്‍തേരിറോഡിൽ വച്ചാണ് മൂവായിരം രൂപയും സ്വർണവുമടങ്ങിയ പേഴ്സ് മുഹമ്മദിന് ലഭിച്ചത്. തുടർന്ന് വളയം സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാണിമേൽ സ്വദേശി അഷ്റഫിന്റെ പേഴ്സാണ് നഷ്ടപ്പെട്ടതെന്ന് മനസ്സിലായി.

ഉടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിശേഷം അഡീഷണൽ എസ്.ഐ. ജയന്റെയും സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. പവിയുടെയും സാന്നിധ്യത്തിൽ പേഴ്സിന്റെ ഉടമസ്ഥനായ അഷറഫിന് കൈമാറി.