കോഴിക്കോട്: കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 72-ാമത് റിപ്പബ്ലിക്ക് ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

പൊറ്റമ്മല്‍ മൈജി ഫ്യൂച്ചര്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലി, കോഴിക്കോട് നഗരം ചുറ്റി ബീച്ചില്‍ അവസാനിച്ചു. അന്‍പതോളം വരുന്ന സൈക്കിള്‍ റൈഡേഴ്‌സ് പരിപാടിയില്‍ പങ്കെടുത്തു.

ക്ലബ്ബ് ഭാരവാഹികളായ അനില്‍ പരമേശ്വരന്‍(പ്രസിഡന്റ്) ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു, മുഫ്തുല്‍ കോരോത്ത് (സെക്രെട്ടറി), റിയാസ് അനോന, ദീപക്ക് നരിക്കുനി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

2

3

Content Highlights: Republic Day Cycle Rally