കോഴിക്കോട്: പ്രായപൂർത്തിയാവാത്ത രണ്ടുപെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ പ്രതിക്ക് 24 വർഷം കഠിനതടവും ഒന്നരലക്ഷം രൂപപിഴയും. 11 വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചെന്ന മൂന്നുവ്യത്യസ്ത കേസുകളിലാണ് തൃശ്ശൂർ ചാവക്കാട് തിരുവത്തറ കാലിപ്പറമ്പ് നൗഫലി (37) നെ കോഴിക്കോട് േപാക്സോ കോടതി ജഡ്ജി കെ. സുഭദ്രാമ്മ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഓരോകേസിലും രണ്ടുവർഷംവീതം ആറുവർഷം അധികമായി കഠിനതടവനുഭവിക്കണമെന്നും കോടതി വിധിച്ചു.
പ്രതി ഫറോക്കിൽ താമസിച്ചിരുന്ന 2014 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വ്യത്യസ്തദിവസങ്ങളിൽ പീഡിപ്പിച്ചെന്ന കേസിലാണ് വിധി. ഫറോക്ക് പോലീസായിരുന്നു പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ ഹാജരായി.
Content Highlights: Convict sexually abuse 3 miners