കോഴിക്കോട്: ഗവണ്മെന്റ് കോണ്ട്രാക്ടര്മാരുടെ ഏകോപന സമിതി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച 21 ഇന ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പില്‍ വരുത്താന്‍ സംസ്ഥാനത്തെ ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ മെയ് 7ന് സൂചന സമരം നടത്തും. വില വ്യതിയാന വ്യവസ്ഥ മുന്‍കാല പ്രാബല്യത്തില്‍ നടപ്പില്‍ വരുത്തുക, ടാര്‍, കമ്പി, സിമന്റ്, പൈപ്പ്, ഡീസല്‍ തുടങ്ങിയവയുടെ ഓരോ മാസത്തേയും ശരാശരി വിലകള്‍ നിശ്ചയിച്ച് കരാറുകാര്‍ക്ക് നല്‍കുന്നതിന് പ്രത്യേകം സംവിധാനം ഉണ്ടാക്കുക. 2021 ലെ ഡിഎസ്ആര്‍ നടപ്പിലാക്കുക, പൊതുമരാമത്തില്‍ നിലവിലുള്ള വൈകല്യ ബാധ്യത കാലയളവ് സിപിഡബ്ല്യൂഡിക്ക് തതുല്ല്യമാക്കുക. കരാറുകാരുടെ നിലവിലെ കുടിശ്ശിക ഉടന്‍ തന്നു തീര്‍ക്കുക. കോണ്‍ട്രാക്ട് ലൈസന്‍സ് കാലാവധി 5 വര്‍ഷമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ച് കൊണ്ടുള്ള ഏകദിന പ്രതിഷേധ സമരത്തില്‍ ജില്ലയിലെ മുഴുവര്‍ കരാറുകാരും സഹകരിക്കണമെന്ന് ആള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.വി. സന്തോഷ്കുമാര്‍ സെക്രട്ടറി എം.സി മുഹമ്മദലി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Content Highlights: pwd contractors
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..