പേരാമ്പ്ര : ഗ്രാമപ്പഞ്ചായത്ത് അംഗത്തിനോട് സാമൂഹിക മാധ്യമത്തിലൂടെ അപമര്യാദയായി സംസാരിച്ചതായി പരാതി. കൽപ്പത്തൂരിലെ പഞ്ചായത്തിന്റെ എക്കോ ഷോപ്പിലെ താത്‌കാലിക ജീവനക്കാരനെതിരേയാണ് നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് അംഗം ഗീത കല്ലായി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന് പരാതി നൽകിയത്. വാർഡിൽ വാഴക്കന്ന് വിതരണം സംബന്ധിച്ച് എക്കോ ഷോപ്പിന്റെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തി, അപമാനിക്കുന്ന രൂപത്തിൽ സംസാരിച്ചതായാണ് പരാതി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് പി.എം. പ്രകാശൻ അധ്യക്ഷനായി.