പേരാമ്പ്ര : ആവളയിലെ വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആവള ടൗൺ മുതൽ മഠത്തിൽമുക്കിൽ വരെയുള്ള പൊതു ഇടങ്ങളും വ്യാപാര സ്ഥാപനങ്ങളും അണുനശീകരണം നടത്തി ശുചീകരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു അണുനശീകരണം. പി.ജി.ശ്രീജേഷ്, ജിജോയ് ആവള, ഒ.പി.സിജു, പി.കെ. ബിധുലാൽ, ജിതിൻ ചന്ദ്ര, സുജിൻ ലാൽ, സരീഷ് കുമാർ, ശരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.