പാറക്കടവ്: സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി പത്താം വാർഷികത്തിന്റെ ഭാഗമായി ‘രക്തദാനം മഹാദാന’ പരിപാടിയുമായി ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ.
പരിപാടിയുടെ ഭാഗമായി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ രക്തദാന സമ്മതപത്രം ശേഖരിച്ചു. 18 വയസ്സിനും 55 വയസ്സിനുമിടയിലുള്ള കുടുംബാംഗങ്ങൾ, നാട്ടുകാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരിൽനിന്ന് ശേഖരിച്ച സമ്മതപത്രം പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ കോഴിക്കോട് റൂറൽ ആർ.എസ്.ഐ. എം. പ്രമോദ് കുമാറിന് കൈമാറി. കെ. സന്തോഷ് കുമാർ, പി. അലി, ടി. ബഷീർ, പി.പി. അബ്ദുൽ ഹമീദ്, കെ. രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.