പാറക്കടവ്: വടകര എസ്.എൻ.ഡി.പി. യൂണിയന്റെ സൈബർ സേനയ്ക്കു കീഴിലുള്ള ഉമ്മത്തൂർ ശാഖ ജനറൽബോഡി യോഗവും സഹായധന വിതരണവും നടന്നു. യൂണിയൻ സെക്രട്ടറി പി.എം. രവീന്ദ്രൻ ഉദ്ഘാടനവും സഹായധന വിതരണവും നിർവഹിച്ചു. അശോകൻ അധ്യക്ഷനായി. ശാഖ സെക്രട്ടറി മനോജൻ, പി.എം. ഹരിദാസൻ, കെ.ടി. ഹരിമോഹൻ, ഋഷീദ്, സൈബർ സേന സെക്രട്ടറി ജയേഷ് വടകര, സി.എച്ച്. ബാബു, സുകേഷ് കല്ലാച്ചി, കെ.പി. കുമാരൻ എന്നിവർ പ്രസംഗിച്ചു.