ഒഞ്ചിയം : പുതുതായി നാല് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഒഞ്ചിയം പഞ്ചായത്ത് മുഴുവൻ കൺടെയ്‌ൻമെന്റ് സോണായി. ഇതേത്തുടർന്ന് പഞ്ചായത്ത് അടച്ചു. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന വെള്ളികുളങ്ങര, അമ്പലപ്പറമ്പ്, കണ്ണൂക്കര, തട്ടോളിക്കര തുടങ്ങിയ പ്രധാന റോഡുകളാണ് അടച്ചത്. നിയന്ത്രണത്തിന്‍റെ ഭാഗമായി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 10 മുതൽ അഞ്ചുവരെയും ഇറച്ചിക്കട, മീൻകട ഏഴ് മുതൽ രണ്ട് വരെയും മാത്രം പ്രവർത്തിക്കും. പ്ളസ് വൺ പ്രവേശനം കാരണം അക്ഷയകേന്ദ്രങ്ങൾ പത്തുമുതൽ രണ്ടുവരെ പ്രവർത്തിക്കും. നിർമാണ പ്രവൃത്തികൾ പൂർണമായും നിർത്തിവെക്കും.