ഒഞ്ചിയം : കേരളസർക്കാരിന്‍റെ ഫോക് ലോർ അക്കാദമി അവാർഡിന് ഒഞ്ചിയം സ്വദേശി ജഗത് രാമചന്ദ്രൻ അർഹനായി. വടക്കൻ കേരളത്തിലെ കളരി ആയോധനകലകൾ ഇഴുകിച്ചേർത്ത പരിചമുട്ടുകളിയിലാണ് അവാർഡ്. ഒഞ്ചിയം പി.പി. ഗോപാലൻ പഠനകേന്ദ്രം പരിചമുട്ടുകളരിയിലാണ് പരിശീലനം നേടിയത്.

കേരള കൾച്ചറൽ ഹെറിറ്റേജ് ഫോറം സാംസ്കാരിക പൈതൃക പുരസ്കാരം, ബിഹൈൻസ് ദി കർട്ടന്‍റെ യുവപ്രതിഭാ പുരസ്കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. ഒഞ്ചിയം പുത്തൻപുരയിൽ രാമചന്ദ്രന്‍റെയും അംബികയുടെയും മകനാണ്.