ഒഞ്ചിയം : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്‍റെ ഭാഗമായി ഒഞ്ചിയം പഞ്ചായത്തിന് 40 കിടക്കകൾ നൽകി. ഇഖ്റ യൂത്ത് മൂവ്മെൻറ് ആണ് നൽകിയത്. സംഘടനാപ്രസിഡൻറ് പി.കെ. ഹാരിസ്, സെക്രട്ടറി ടി.എം. ഫൈസൽ എന്നിവർചേർന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. കവിതയ്ക്ക് കൈമാറി. ടി. രാജീവൻ , വള്ളിൽ മുഹമ്മത്, കെ.കെ. രാജീവൻ, ശശികലാ ദിനേശൻ, വൈ.എം. റയീസ് എന്നിവർ പങ്കെടുത്തു.