സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: എന്‍.ജി.ഒ സംഘ് വാഹന പ്രചരണ ജാഥ നടത്തി


എൻ.ജി.ഒ സംഘ് സെക്രട്ടറിയേറ്റ് മാർച്ചിന്റെ ജില്ലാതലവാഹന പ്രചരണ ജാഥ സംസ്ഥാന ട്രഷറർ ടി.ദേവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പ്രളയത്തിന്റേയും കോവിഡിന്റേയും പേരില്‍ തടഞ്ഞുവെക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് എന്‍.ജി.ഒ സംഘ് സംസ്ഥാന ട്രഷറര്‍ ടി.ദേവാനന്ദന്‍ ആവശ്യപ്പെട്ടു. എന്‍.ജി.ഒ സംഘ് നവംമ്പര്‍ 26-ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ജില്ലാതല വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കൗഷിക്, സംസ്ഥാന സമിതി അംഗം എം.രാമചന്ദ്രന്‍, ജില്ല ട്രഷറര്‍ ടി.ജ്യോതികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് സത്യപ്രകാശ്, കെ.സുരേഷ്, മനോജ് എന്നിവര്‍ സംസാരിച്ചു.



പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ വാക്ക് പാലിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ പങ്കാളിത്തവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ലീവ് സറണ്ടര്‍ ഉടന്‍ അനുവദിക്കുക, താഴ്ന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 40 ശതമാനം പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച്.

Content Highlights: ngo sangh conducted a vehicle campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented