നാദാപുരം : പന്നിശല്യം രൂക്ഷമായ വിലങ്ങാട് മലയോരത്ത് നിന്ന്‌ കാട്ടുപന്നികളും കുട്ടികളും അർധരാത്രിയിൽ റോഡിലിറങ്ങിയത് പകർത്തിയ പോലീസുകാരന്റെ വീഡിയോ വൈറലായി. നാദാപുരം കൺട്രോൾറൂമിലെ പോലീസ് ഡ്രൈവറായ പവിത്രൻ തിനൂറാണ് ജോലിക്കിടെ റോഡിലിറങ്ങിയ പന്നികളുടെ ദ്യശ്യം മൊബൈൽ ക്യാമറയിൽ പകർത്തിയത്.

വ്യാഴാഴ്ച പുലർച്ചെയാണ് വാണിമേൽ മലയോരത്തെ പുതുക്കയത്ത് പന്നികൾ കൂട്ടത്തോടെ റോഡിലിറങ്ങിയത്. പുതുക്കയം കന്നുകളം റോഡിലെ പുതുവളപ്പിൽ ക്വാർട്ടേഴ്‌സിന് മുമ്പിലെ റോഡരികിലാണ് കാട്ടുപന്നികളെ കാണുന്നത്. മൂന്ന് വലിയ പന്നികളും അഞ്ച് കുട്ടികളുമാണ് സംഘത്തിലുള്ളത്. ഒരുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ െവെറലാണ്. കാട്ടു പന്നിശല്യത്തിൽനിന്നും മലയോരത്തെ കർഷകർക്ക് രക്ഷ വേണമെന്ന് ആവിശ്യപ്പെട്ട് വിവിധ സന്നദ്ധസംഘടനകൾ രംഗത്തെത്തുണ്ട്.