നാദാപുരം : റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നാദാപുരം മേഖലയിൽ അഞ്ചുപേർക്കുകൂടി കോവിഡ് പോസിറ്റീവ്. രണ്ടുപേർ നാദാപുരം ഗ്രാമപ്പഞ്ചായത്തിലുള്ളവരും മൂന്നുപേർ പുറമേരി ഗ്രാമപ്പഞ്ചായത്തിലുള്ളവരുമാണ്. നാദാപുരം ഗവ.ആശുപത്രിയിൽ 65 പേർക്കാണ് പരിശോധന നടത്തിയത്. ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ കല്യാണവീട്ടിൽനിന്നുള്ള സമ്പർക്കംവഴിയാണ് നാദാപുരത്ത് ഒരാൾക്ക് രോഗബാധ.

ചെക്യാട് കല്യാണവീട്ടിലെ വരന് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതോടെ നിരവധിപേർക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ പോസറ്റീവായിരുന്നു. മേഖലയിലെ ചില രാഷ്ട്രീയനേതാക്കൾ ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്.