നാദാപുരം : കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ വീടുകളിൽ അണുനശീകരണം ആരംഭിച്ചു.

ഒരാഴ്ചമുമ്പ് ഒരു കുടുംബത്തിലെ നാലുപേർക്ക് പോസിറ്റീവ് റിപ്പോർട്ട്ചെയ്ത നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിലെ കസ്തൂരിക്കുളം ഭാഗത്തെ വീട്ടിലാണ് ആദ്യം അണുനശീകരണം നടത്തിയത്.

വാർഡിൽ ആറുപേർക്കാണ് കോവിഡ്‌ റിപ്പോർട്ട് ചെയ്തത്. ഗ്രാമപ്പഞ്ചായത്ത് പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മാനദണ്ഡളും പാലിച്ചാണ് അണുനശീകരണം നടത്തുന്നത്.

കോവിഡ് സെന്ററുകളിൽനിന്ന് നെഗറ്റീവായി തിരിച്ചു വീട്ടിലേക്കുവരുന്ന ഘട്ടത്തിൽ മുഴുവൻ വീടുകളും അണുനശീകരണം നടത്തും. സന്നദ്ധപ്രവർത്തകരായ വൈറ്റ് ഗാർഡ് അംഗങ്ങളാണ് വീടും പരിസരവും അണുനശീകരണം നടത്തുന്നത്. വാർഡ് മെമ്പർ സി.കെ. നാസർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവർ നേതൃത്വം നൽകി.