നാദാപുരം : ചെക്യാട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവിന്റെ ആർഭാട വിവാഹത്തിൽ പങ്കെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കെ. മുരളീധരൻ എം.പി.യുടെ പേരിൽ കേസെടുക്കണമെന്ന് ബി.ജെ.പി. നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പുപറയണമെന്നും മണ്ഡലം പ്രസിഡൻറ് കെ.കെ. രഞ്ജിത്ത് ആവശ്യപ്പെട്ടു.