നാദാപുരം : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വട്ടോളി സംസ്കൃതം ഹൈസ്‌കൂൾ വിദ്യാർഥിക്ക് നാദാപുരം മുൻസിഫ് കോടതി ജീവനക്കാർ ടെലിവിഷൻ കൈമാറി.

സ്‌കൂൾ പ്രധാനാധ്യാപകൻ വി. രാമകൃഷ്ണൻ ഏറ്റുവാങ്ങി.

ചടങ്ങ് നാദാപുരം മുൻസിഫ് ടി.എം. സൗമ്യ ഉദ്ഘാടനം ചെയ്തു. ജൂനിയർ സൂപ്രണ്ട് എം. കരുണാകരൻ അധ്യക്ഷനായി. കെ.വി. വാസു, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.