നാദാപുരം : തൂണേരി ഗ്രാമപ്പഞ്ചായത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് പ്രതിരോധപ്രവർത്തനത്തിന് എല്ലാവരും തയ്യാറാകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. നിസ്സാരപ്രശ്നത്തിന്റെപേരിൽ ഇപ്പോൾ പരസ്പരം പഴിചാരുന്നതിന് യാതൊരു നീതീകരണവുമില്ല.

കോവിഡ് വ്യാപിക്കാനിടയാക്കിയത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ആരോപിക്കുമ്പോൾ എല്ലാ വാർഡ് മെമ്പർമാർക്കും ഉത്തരവാദിത്വമുണ്ട്. സുഭിക്ഷകേരളം പദ്ധതിയുടെ അപേക്ഷകൾ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തിക്കാനുള്ള തീരുമാനം ആൾത്തിരക്ക് ഉണ്ടാക്കാൻ കാരണമായതായും ബി.ജെ.പി. ചൂണ്ടിക്കാട്ടി. വാർഡ് മെമ്പർമാർ അതത് വാർഡുകളിൽനിന്ന്‌ ശേഖരിച്ചാൽ പ്രശ്നം ഒഴിവാക്കാൻ സാധിക്കും. യോഗത്തിൽ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു എടക്കണ്ടി അധ്യക്ഷത വഹിച്ചു. എം.പി.ബിജേഷ്, വി.എം.വിനീഷ് എന്നിവർ സംസാരിച്ചു.