നാദാപുരം : കഴിഞ്ഞദിവസം നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ 16-ഓളം പേർ മലപ്പുറം സ്വദേശികൾ. നാദാപുരത്തെ വ്യാപാരിയുടെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളായ മലപ്പുറത്തുകാർക്കാണ്‌ രോഗംറിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരെ കുന്ദമംഗലത്തേക്ക് മാറ്റി. നേരത്തെ തിരൂർ സ്വദേശിയായ വ്യാപാരി നാദാപുരത്ത് പുതിയ വീടുവെച്ചതാണ്. ചടങ്ങിലേക്ക് മലപ്പുറത്തുനിന്നും എത്തിയ അടുത്ത ബന്ധുക്കൾക്കാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്തത്. കണ്ടെയ്‌ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെ ഗൃഹപ്രവേശന ചടങ്ങ് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ വിവിധ സമയങ്ങളിലായി ആളുകൾ എത്തിയതാണ് വിനയായത്. ഗൃഹപ്രവേശച്ചടങ്ങ് മാറ്റിയത് അറിയാതെയും കുറേപേർ എത്തിയതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. അടുത്ത ബന്ധുക്കൾക്കും ചടങ്ങിൽ പങ്കെടുത്തവർക്കും റാപ്പിഡ് ആന്റിജൻ ബോഡി ടെസ്റ്റ് നടത്തി.