നാദാപുരം : മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ സർക്കാർ 108 ആംബുലൻസിന്റെ സേവനം പരിമിതപ്പെടുത്തി.

ജില്ലയിൽ 31 ആംബുലൻസുകളാണുള്ളത്. ഇനി മുതൽ കോവിഡ് ബാധിതർക്കുമാത്രമായാണ് മാത്രമായാണ് പരിമിതിപ്പെടുത്തിയത്. നേരത്തെ സ്രവം ശേഖരിക്കുന്നതിന് വേണ്ടിയും നിരീക്ഷണത്തിലുള്ളവരെ ആശുപത്രികളിലെത്തിക്കാനും മറ്റും 108 ആംബുലൻസ് ലഭിച്ചിരുന്നു.

രോഗികൾ കൂടിയതിനാൽ ആംബുലൻസ് തികയാതെ വന്ന സാഹചര്യത്തിലാണ് സേവനം പരിമിതിപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ള മറ്റ് വാഹനങ്ങളും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കോവിഡ് സംശയാസ്പദമായ കേസുകൾക്ക് 108 ആംബുലൻസിന്റെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയെ ത്തുടർന്നാണ് ഡി.എം.ഒ. ഉത്തരവിറക്കിയത്.