നാദാപുരം : കോവിഡ് രോഗികൾ വർധിച്ച സാഹചര്യത്തിൽ രോഗികൾക്ക് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുന്നതിന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നാദാപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറക്കുന്നതിന് ഫണ്ട് തദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകണമെന്ന് ജില്ലാപഞ്ചായത്തംംഗം അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.

കോവിഡ് പ്രവർത്തനത്തിന് മതിയായ ഫണ്ടില്ലാത്തതുമൂലം പഞ്ചായത്തുകൾ കടുത്ത സാമ്പത്തികപ്രയാസം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു നിലവിൽ ചികിത്സയ്ക്കായി കുന്ദമംഗലം എൻ.ഐ.ടി.യിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനെയാണ് ആശ്രയിക്കുന്നത്.

നാദാപുരത്ത് പൂർണ സൗകര്യമുള്ള സ്ഥാപനങ്ങൾ നിലനിൽക്കെയാണ് ഇത്രയുംദൂരം രോഗികൾ സഞ്ചരിക്കേണ്ടിവരുന്നതെന്ന് യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.കെ. സമീർ, ജനറൽ സെക്രട്ടറി ഇ. ഹാരിസ് എന്നിവർ ചൂണ്ടിക്കാട്ടി.