നാദാപുരം : കോവിഡ് നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞു വീണുമരിച്ച വളയത്തെ പ്രവാസി കരീമിന്റെ മൃതദേഹം ആശുപത്രി വരാന്തയിൽ മണിക്കൂറുകളോളം കിടത്തേണ്ടിവന്ന സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാദാപുരം നിയോജകമണ്ഡലം യു.ഡി.എഫ്. നേതൃയോഗം ആവശ്യപ്പെട്ടു.

കെ.പി.സി.സി. ജനറൽസെക്രട്ടറി കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. ജില്ലാ യു.ഡി.എഫ്. ചെയർമാനായി തിരഞ്ഞെടുത്ത കെ. ബാലനാരായണന് സ്വീകരണം നൽകി. സൂപ്പി നരിക്കാട്ടേരി, എ. സജീവൻ, എൻ.കെ. മൂസ, മണ്ടോടി ബഷീർ, പി.എം. ജോർജ്, കൊരങ്കൊട്ട് മൊയ്തു, ടി.എം.വി. ഹമീദ് ,പി.കെ. ദാമു, ടി.കെ. ഖാലിദ്, എം.പി. സൂപ്പി, കെ.എം. രഘുനാഥ് എന്നിവർ സംസാരിച്ചു .