നാദാപുരം : എടച്ചേരി ഇരിങ്ങണ്ണൂർ റോഡിലെ കലുങ്ക് നിർമാണം അശാസ്ത്രീയമാണെന്ന് പരാതി. എടച്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗം നിജേഷ് കണ്ടിയിലിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. എടച്ചേരി ഇരിങ്ങണ്ണൂർ റോഡിന് എം.എൽ.എ.ഫണ്ടിൽനിന്ന്‌ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരിങ്ങണ്ണൂർ ചെക്ക് മുക്കിൽനിന്ന്‌ 200 മീറ്റർ ദൂരത്തിൽ 15 ലക്ഷം രൂപ ചെലവിൽ കലുങ്ക് നിർമിക്കുന്നത്. മൂന്ന് കോടി രൂപ അനുവദിച്ച റോഡിന് തിരക്കിട്ട് 15 ലക്ഷം രൂപ അനുവദിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അശാസ്ത്രീയ നിർമാണംകാരണം മലിന ജലം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകാനിടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.