നാദാപുരം : തെരുവുനായ ശല്യം രൂക്ഷമായ ഇയ്യങ്കോടുഭാഗത്ത് ഗർഭണിയായ ആടുകളെ നായകൾ കടിച്ചുകൊന്നു.

പുത്തൻപുരയിൽ അന്ത്രുവിന്റെ രണ്ട് ആടുകളെയാണ് തെരുവുനായകൾ കൂടുതകർത്ത് കൊന്നത്. ടൗണുകളിൽ ഹോട്ടലുകളും മറ്റും അടച്ചതോടെ നായകൾ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് എത്തുന്നതായി നാട്ടുകാർ പറയുന്നു.