നാദാപുരം : ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന പി. ശ്രീനിവാസന്റെ മൂന്നാം ചരമദിനത്തിൽ തൂണേരി മണ്ഡലം കോൺഗ്രസ് ഓഫീസിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

ആവോലം രാധാകൃഷ്ണൻ, എ. സജീവൻ, അശോകൻ തൂണേരി, പി.കെ. ദാമു, പി. രാമചന്ദ്രൻ, യു.കെ. വിനോദ്കുമാർ, പി.പി. സുരേഷ്‌കുമാർ, വി.കെ. രജീഷ്, വി.എം. വിജേഷ് തുടങ്ങിയവർ സംസാരിച്ചു.