നാദാപുരം : ഇന്ധനവില വർധനയ്ക്കെതിരേ സംസ്ഥാന വ്യാപകമായി മഹിളാജനത നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ ധർണ നടത്തി. എൽ.ജെ.ഡി. മണ്ഡലം പ്രസിഡന്റ് പി.എം. നാണു ഉദ്ഘാടനം ചെയ്തു.

മഹിളാജനത നാദാപുരം മണ്ഡലം പ്രസിഡന്റ് എം.പി. നിർമല അധ്യക്ഷയായി. യുവജനതാദൾ മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ഗംഗാധരൻ പാച്ചാക്കര, ജാനു വെങ്ങാട്ടേരി, ബിജി വത്സരാജ്, ദേവികുമ്മത്തിൽ, സൗമിനി മഞ്ഞോത്ത്, ശാന്ത മഞ്ഞോത്ത്, കെ. ശാരദ എന്നിവർ സംസാരിച്ചു.

മഹിള ജനതാദൾ എടച്ചേരിയിൽ കരിദിനം ആചരിച്ചു ലോകതാന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സജിത്കുമാർ ഉദ്ഘാടനംചെയ്തു.

മേഖലാ പ്രസിഡന്റ് രാജി പറമ്പത്ത് അധ്യക്ഷനായി. കെ. രജീഷ്, കെ.പി. സതി, കമല, കെ.ടി.കെ. ബാലൻ, എം. ജിഷ എന്നിവർ സംസാരിച്ചു.