നാദാപുരം : കോവിഡ് ബാധിച്ച് ഖത്തറിൽ ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശി മരിച്ചു. മീത്തലെ കുന്നുമ്മൽ രാജീവൻ (56)ആണ് മരിച്ചത്. നാട്ടിൽ ട്യൂഷൻ അധ്യാപകനായിരുന്ന ഇദേഹം വർഷങ്ങളായി ഖത്തറിൽ ജോലിചെയ്തുവരികയായിരുന്നു

പനിയെത്തുടർന്ന് ഒരുമാസംമുമ്പ് ഖത്തർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു. പ്രമേഹരോഗിയായ രാജീവന്റെ മരണസമയത്ത് കോവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, കിഡ്‌നി സംബന്ധമായ രോഗത്തെ തുടർന്ന്‌ ആരോഗ്യനില വഷളാവുകയായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: അനഘ, അതുൽ. മരുമക്കൾ: നിധിൻ (വടകര) നീതു (വരിക്കോളി).