നാദാപുരം : ഇരുപത്തിമൂന്ന് വർഷത്തിനിടെ 49 പേർക്ക് രക്തം നൽകി ആശ്വാസമേകിയ മാധ്യമപ്രവർത്തകനും പൊതു പ്രവർത്തകനുമായ വത്സരാജ് മണലാട്ടിനെ നാദാപുരം പ്രസ് ക്ലബ് അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ എം.കെ. സഫീറ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും സഫീറ നിർവഹിച്ചു. ടി.വി. മമ്മു അധ്യക്ഷനായി.

സി.രാഗേഷ്, അഷ്റഫ് പടയൻ, എം.കെ. അഷ്റഫ്, ബഷീർ എടച്ചേരി, ഇസ്മായിൽ വാണിമേൽ, സജിത് വളയം, അമിത് വളയം, ലീബേഷ് പെരുമുണ്ടശ്ശേരി, വത്സരാജ് മണലാട്ട്സംസാരിച്ചു.

ബ്ലഡ് ഡോണേർസ് കേരളയുടെ സജീവ പ്രവർത്തകനും വടകര താലൂക്ക് മുൻ പ്രസിഡന്റുമാണ് വത്സരാജ്. 1997-ൽ മന്ത്രിയായിരുന്ന പി.ആർ. കുറുപ്പിന്റെ അഡിഷണൽ പി.എ. ആയിരുന്നതു മുതൽ ആരംഭിച്ച രക്തദാനമാണ് ഇപ്പോഴും തുടരുന്നത്. ലോക്‌താന്ത്രിക് യുവജനതാദൾ നാദാപുരം മണ്ഡലം പ്രസിഡന്റ്‌, എൽ.ജെ.ഡി. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ എന്ന നിലയിൽ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും സജീവമാണ് വത്സരാജ്.

മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റിയും വത്സരാജിന് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കൽ ഉപഹാരം കൈമാറി.