നാദാപുരം : അടിയന്തരാവസ്ഥ സമാന സാഹചര്യം വീണ്ടും സൃഷ്ടിച്ചെടുക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരേ പൊതുസമൂഹം ജാഗരൂകരായിരിക്കണമെന്ന് എൽ.ജെ.ഡി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ആർ.എൻ. രഞ്ജിത്ത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 45-ാം വാർഷികത്തിൽ എൽ.ജെ.ഡി. നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യസംരക്ഷണദിനം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ജെ.ഡി. മണ്ഡലം പ്രസിഡന്റ്‌ പി.എം. നാണു അധ്യക്ഷനായി. എം. വേണുഗോപാലക്കുറുപ്പ്, മണ്ഡലം സെക്രട്ടറി എം.പി. വിജയൻ, യുവജനതാദൾ മണ്ഡലം പ്രസിഡന്റ്‌ വത്സരാജ് മണലാട്ട്, ജില്ലാസെക്രട്ടറി കെ.രജീഷ്, രവീന്ദ്രൻ പാച്ചാക്കര, ഗംഗാധരൻ പാച്ചാക്കര എന്നിവർ പ്രസംഗിച്ചു.