നാദാപുരം : അന്തർദേശീയ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി നിർമാർജനസമിതി യൂത്ത് വിങ് കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണം നാദാപുരത്ത് തുടങ്ങി.

മൂന്നുമാസം നീളുന്ന പ്രാചാരണം ജില്ലാപഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു.

യൂത്ത് വിങ് ജില്ലാപ്രസിഡന്റ് എം.കെ. അഷ്‌റഫ് വാണിമേൽ അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് നസീർ വളയം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫുജൈറ കെ.എം.സി.സി. സംസ്ഥാന ജനറൽസെക്രട്ടറി യു.കെ. റാഷിദ് മുഖ്യ പ്രഭാഷണം നടത്തി. നസീർ കുനിയിൽ, പാലാമ്പറ്റ കുഞ്ഞാലി ഹാജി, സി. ഹമീദ്, വി. അബ്ദുൽ ജലീൽ, മുഹമ്മദലി തിനൂർ, റിയാസ് നാദാപുരം എന്നിവർ പ്രസംഗിച്ചു.