നാദാപുരം : വിമാനത്താവളത്തിൽനിന്ന് പ്രവാസിയെ വീട്ടിലിറക്കി തിരിച്ചുപോകുന്നതിനിടെ ടാക്‌സി ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതിയോട് ക്വാറന്റീനിൽ പോകാൻ നിർദേശം.

വാണിമേൽ കേലേരി മീത്തൽ ആഷിറിനോടാണ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്. വ്യാഴാഴ്ച വൈകീട്ട് എയർപോർട്ട് ടാക്‌സി ഡ്രൈവർ കൊണ്ടോട്ടി പുളിക്കൽ സ്വദേശി കളപ്പുറത്ത് സിദ്ദീഖിനാണ് കുമ്മങ്കോട്ടുനിന്ന് മർദനമേറ്റത്. ഇതിനുശേഷം ആഷിർ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു.

എയർപോർട്ട് ടാക്‌സി ഡ്രൈവറുമായാണ് അടിപിടിയുണ്ടായതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർ ക്വാറന്റീനിൽ കഴിയാൻ പറഞ്ഞത്. സിദ്ദീഖിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.