നാദാപുരം : ബി.ജെ.പി. നേതാവിനെ ആക്രമിച്ച കേസിൽ മൂന്നു സി.പി.എം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

തയ്യുള്ളപറമ്പത്ത് റിജേഷ് (31), പുളിയോട്ടുമ്മൽ വിനീഷ് (30) വെങ്കണ്ണയുള്ളപറമ്പത്ത് രജീഷ് (36) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം അരൂരിലെ ടി.കെ. രാജൻ, എം.പി. മിഥുൻ, ഷൈജു എന്നിവരെയാണ് ആക്രമിച്ചത്.