നാദാപുരം : എയർപോർട്ടിൽനിന്നുംവന്ന ടാക്സി ഡ്രൈവർക്ക് മർദനമേറ്റു.

മലപ്പുറം പുളിക്കൽ സിദ്ധീഖ് ബാബുവിനെ പരിക്കുകളോടെ നാദാപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്മങ്കോടാണ്‌ സംഭവം. എയർപോർട്ടിൽ നിന്നും ആളെയിറക്കി തിരിച്ചു പോകുന്നതിനിടയിൽ ബൈക്കിലെത്തിയ ആൾ ആക്രമിച്ചെന്നാണ് പരാതി. ടാക്സിവാഹനവും ബൈക്കും തമ്മിൽ ഉരസിയതിനെത്തുടർന്നാണ് പ്രശ്നമുണ്ടായതെന്ന് പോലീസ് പറഞ്ഞു.