നാദാപുരം: അശാസ്ത്രീയമായ പരീക്ഷാ ടൈംടേബിൾമൂലം ഹൈസ്കൂൾ അധ്യാപകർ പരീക്ഷാജോലി എടുക്കേണ്ടി വരുന്നത് ആറ്് മണിക്കൂർ. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയാണ് അധ്യാപകർക്ക് കഠിന പരീക്ഷണമായി മാറുന്നത്. രാവിലെ പത്താം ക്ലാസ് പരീക്ഷയും ഉച്ചയ്ക്കുശേഷം എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയുമാണ് നടക്കുന്നത്. ഇംഗ്ലീഷ്, ഗണിതം, സാമൂഹിക ശാസ്ത്രം പരീക്ഷകളുടെ സമയം രണ്ട് മണിക്കൂറും 45 മിനിറ്റുമാണ്. 15 മിനിറ്റുമുമ്പ് പരീക്ഷാഹാളിൽ എത്തേണ്ടതുണ്ട്. ഇവ ഒരേദിവസമാണ് ടൈംടേബിൾ പ്രകാരം നടക്കുന്നത്. അധ്യാപകർക്ക് ഒരുദിവസം രണ്ട് ദീർഘ പരീക്ഷകളുടെ ജോലിയെടുക്കേണ്ട അവസ്ഥയാണ്. ടൈം ടേബിൾ പ്രായോഗികമായി മാറ്റംവരുത്തിയിരുന്നുവെങ്കിൽ പരീക്ഷാജോലി ഇത്ര കഠിനമായി മാറുകയില്ലെന്നാണ് അധ്യാപകർ പറയുന്നത്.