മുക്കം : കുറ്റിപ്പാല കച്ചേരിയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മുക്കം മണ്ഡലം രാഹുൽ ബ്രിഗേഡ് സന്നദ്ധ സംഘടന വിദ്യാർഥികളുടെ വീടുകളിലെത്തി ഉപഹാരം നൽകി ആദരിച്ചു.

രാഹുൽ ബ്രിഗേഡ് രക്ഷാധികാരി നിഷാബ് മുല്ലോളി പരിപാടി ഉദ്ഘാടനം ചെയ്തു. രാഹുൽ ബ്രിഗേഡ് മുക്കം മണ്ഡലം ക്യാപ്റ്റനും സെൻട്രൽ കമ്മിറ്റി അംഗവുമായ ജുനൈദ് പാണ്ടികശാല അംഗങ്ങളായ നാസീം , ഷാദിൽ , നിതിൻ കെ.പി. തുടങ്ങിയവർ സംബന്ധിച്ചു.