മുക്കം : മുക്കം യതീംഖാനയുടെ എട്ട് ഏക്കർ തരിശുഭൂമിയിൽ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. നഗരസഭ കൗൺസിലർ കെ.ടി. ശ്രീധരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അടുക്കത്തിൽ മുഹമ്മദ് ഹാജിയാണ് എട്ടേക്കറോളം സ്ഥലത്ത് കൃഷിയിറക്കിയത്. മുക്കം കൃഷി ഓഫീസർ പ്രിയാ മോഹൻ, കൃഷി അസിസ്റ്റന്റ് സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു. വെള്ളരി, മത്തൻ, കീഴാർ, വെണ്ട, ഇളവൻ, ചീര എന്നിവയാണ് കൃഷിചെയ്തത്.