മുക്കം : മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ജൂൺ ഒന്ന് മുതൽ 30 വരെ ഒരു മാസ കാലയളവിലേക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുക്കം സി.എച്ച്.സി.യിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

പുതുപ്പാടി : പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രം ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ. തസ്തികയിലേക്ക് ഒരു മാസത്തേക്ക് താത്‌കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡേറ്റയും സഹിതം നേരിട്ടോ phcputhuppadi@gmail.com എന്ന ഇ-മെയിൽ വഴിയോ സമർപ്പിക്കണം. 29-ന് ഉച്ചയ്ക്ക് 12 മണിയ്ക്കകം അപേക്ഷ നൽകണം. 30-ന് വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും. അഭിമുഖത്തിന്റെ സമയം അപേക്ഷാർഥികളെ ഫോണിൽ വിളിച്ച് അറിയിക്കും. അഭിമുഖ സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

കൊടുവള്ളി : കിഴക്കോത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജൂൺ 30 വരെ ദിവസവേതനാടിസ്ഥാനത്തിൽ ജെ.പി.എച്ച്.എൻ. (രണ്ട് തസ്തിക ), ജെ.എച്ച്.ഐ. (രണ്ട് തസ്തിക ) എന്നിവയിലേക്ക് നിയമനം നടത്തുന്നു. 30-ന് രാവിലെ 10-ന് കിഴക്കോത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് കൂടിക്കാഴ്ച. ഫോൺ: 0495-2201200.