മുക്കം : കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനായി മുക്കം നഗരസഭ ആരോഗ്യ ജാഗ്രതാ സമ്മേളനം വിളിച്ചു. ഇ.എം.എസ്. സ്മാരക ഓഡിറ്റോറിയത്തിൽ ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരെ കണ്ടെത്തി പരിശോധന ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൊറോണ പ്രതിരോധം സംബന്ധിച്ച സംശയനിവാരണത്തിനായി സി.എച്ച്.സി.യിലും മുക്കം നഗരസഭാ ഓഫീസിലും ഹെൽപ്പ് ഡെസ്കും ഇൻഫർമേഷൻ കൗണ്ടറും ആരംഭിക്കാനും തീരുമാനിച്ചു.
നഗരസഭാ ഓഫീസിൽ ചേർന്ന ആലോചനാ യോഗത്തിൽ നഗരസഭാ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷനായി. കൊറോണ ബാധയുമായി ബന്ധപ്പെട്ട വിവരം അറിയിക്കാനുള്ള ഫോൺ നമ്പറുകൾ: 7907234240, 9745907481, 9400489233.