മുക്കം : മലയോര മേഖല കുടിവെള്ള ക്ഷാമത്തിന്റെ ആശങ്കയിൽ നിൽക്കേ മുക്കം നഗരസഭയിലെ കച്ചേരിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതാണ് അവസ്ഥയെന്നും ഒട്ടേറേ തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽമാത്രം ലഭിക്കുന്ന ഈ വെള്ളവും കാത്ത് ഒട്ടേറേ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ദൂരസ്ഥലങ്ങളിൽ പോയി കുടിവെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. ഇനിയും പ്രശ്നത്തിന് പരിഹാരമായില്ലങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.