മുക്കം: ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി ഫെബ്രുവരി 23- ന് നടത്തുന്ന സമര യൗവനത്തിന്റെ പ്രചാരണാർഥം മണാശ്ശേരി മേഖലാ കമ്മിറ്റി കാൽനട പ്രചാരണ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. പ്രചാരണ ജാഥ പൊറ്റശ്ശേരിയിൽ ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം ദിപു പ്രേംനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. എ.കെ. രനിൽരാജ്, എം. ആതിര, മനോജ് മുത്താലം, മനീഷ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.